ബുലന്ദ്ഷഹര്‍: ബുലന്ദ്ഷഹര്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഡിസംബര്‍ 3ന് ബുലന്ദഷഹര്‍ കലാപത്തിനിടെയിലാണ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ടത്.
സുബോധ് കുമാറിന്റെ മൃതദേഹം ഒരു വാഹനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്‍സ്പെക്ടറിന് നേരെ വെടിയുതിര്‍ത്ത പ്രശാന്ത് നടിനെയും, വെടിയേല്‍ക്കുന്നതിന് മുമ്പ് സുബോധ്കുമാറിനെ മഴുകൊണ്ട് വെട്ടിയ കലുവ എന്നയാളെയും പോലീസ് മുമ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post