മക്കൾക്ക് സമ്മാനമായി നൽകാൻ കൂടെ കൂട്ടിയ നായ്ക്കുട്ടി ബൈക്കിൽ നിന്നു വീണു. ഇതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷാ ഡ്രൈവറായ കെ ദീപൻ (28) ആണ് മരിച്ചത്. ചെന്നൈയിലെ അമ്പത്തൂരിലാണ് അപകടം നടന്നത്. പട്ടിക്കുഞ്ഞിനെ സ്‌കൂട്ടറിന്റെ ഫ്‌ലോർബോർഡിലാണ് ദീപൻ വെച്ചിരുന്നത്.
ഈ പ്രചരണങ്ങൾ എൻ്റെ അറിവോടെ അല്ല; എന്നെ ഡിവൈഎഫ്ഐ നേതാവ് മർദിച്ചുവെന്നത് അടിസ്ഥാന വിരുദ്ധമെന്ന് ചിന്നു
കള്ളിക്കുപ്പത്തിന് സമീപത്തുവെച്ച് സ്‌കൂട്ടറിൽ നിന്ന് പട്ടിക്കുഞ്ഞ് തെഞ്ഞിപ്പോകുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. പട്ടിക്കുഞ്ഞിനെ രക്ഷിച്ചെങ്കിലും സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌കൂട്ടറിൽ നിന്നു വീണ പട്ടിയെ ഒരു കൈകൊണ്ട് രക്ഷിക്കുന്നതിനടിയിൽ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടമുണ്ടായപ്പോൾ പട്ടി ചാടി രക്ഷപ്പെട്ടു. വീട്ടിലേക്കുള്ള യാത്രാ മധ്യേ ആണ് അപകടം നടന്നത്. ഭാര്യയും രണ്ട് മക്കളുമാണ് ദീപനുള്ളത്.