കനത്ത മഞ്ഞുവീഴ്ച, തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; ദേശീയപാതയില്‍ ഗതാഗതം നിലച്ചു

കാശ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളിലാണ് കനത്തമഞ്ഞു വീഴ്ചയുണ്ടായത്

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് തണുത്ത് വിറങ്ങലിച്ചിരിക്കുകയാണ് കാശ്മീര്‍. കാശ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളിലാണ് കനത്തമഞ്ഞു വീഴ്ചയുണ്ടായത്.

കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി കിടയ്ക്കുകയാണ്. റോഡില്‍ നിന്ന് മഞ്ഞ് നീക്കിയതിന് ശേഷം മാത്രമേ വാഹനങ്ങളെ കടത്തി വിടുകയുള്ളു.

കാര്‍ഗിലിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 17.0 ഡിഗ്രി സെല്‍ഷ്യസാണ് കാര്‍ഗിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിലും ഗുല്‍മാര്‍ഗിലും അന്തരീക്ഷ താപനില പൂജ്യത്തോട് അടുക്കുകയാണ്.

Exit mobile version