ഗാന്ധിനഗര്‍: മഹാശിവരാത്രി ദിനത്തില്‍ ഗുജറാത്തിലെ സോമനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും മകന് ആകാശ് അംബാനിയും. ദര്‍ശനത്തിന് പിന്നാലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റിന് അംബാനി 1.51 കോടി രൂപ സംഭാവനയായി നല്കി. ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
വിശേഷ അവസരങ്ങളില്‍ കുടുംബസമേതം ക്ഷേത്ര ദര്‍ശനം നടത്തുന്ന അംബാനി വന്‍ തുക സംഭാവനയായി നല്‍കുന്നത് പതിവാണ്. കഴിഞ്ഞ സെപ്തംബറില്‍ ആന്ധ്രാപ്രദേശിലെ തിരുമലയിലെ പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വേളയിലും അംബാനി 1.5 കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. ഒരു കോടി രൂപ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയപ്പോഴും അംബാനി നല്‍കിയിരുന്നു.
ഗുജറാത്തിലെ സൗരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോമനാഥ ക്ഷേത്രം. പത്താം നൂറ്റാണ്ടില്‍ സോളങ്കി രാജാക്കന്മാരാണ് ക്ഷേത്രം നിര്‍മ്മിച്ചത്. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ മുഖ്യസ്ഥാനമാണ് ഈ ക്ഷേത്രത്തിന്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.
On #Mahashivratri, Mukesh Ambani, Chairman and Managing Director of Reliance Industries Limited, and his son, Akash Ambani, Chairman of Reliance Jio, visited Somnath Mahadev in Gujarat. Mukesh Ambani donated Rs 1.51 crore to the Somnath temple trust. pic.twitter.com/Bl5ny6RrhH
— ANI (@ANI) February 18, 2023
Discussion about this post