റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്.
സൗദി അറേബ്യയിലെ റിയാദിന് സമീപം ദവാദ്മിയില്‍ തീപിടുത്തത്തില്‍ ആണ് 31കാരന്‍ മരിച്ചത്. ഗുഫ്രാന്‍ മുഹമ്മദിന്റെ ചേതനയറ്റ ശരീരം ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ചുകിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13-നാണ് മരണം സംഭവിച്ചത്. ജോലിക്ക് കയറി മൂന്നാം മാസമാണ് ഗുഫ്രാന് അപകടം സംഭവിക്കുന്നത്.
also read: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങി; 21 കാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി!
ദവാദ്മി പട്ടണത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ കൃഷിത്തോട്ടത്തിലെ താമസസ്ഥലത്ത് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിലായിരുന്നു ഗുഫ്രാന്‍ മുഹമ്മദിന്റെ മരണം. ദവാദ്മിയില്‍ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള കുടുംബത്തിന്റെ അനുമതിപത്രം ഒപ്പിട്ട് കിട്ടാത്തതാണ് ഖബറടക്കം വൈകാന് ഇടയായത്.
സാമുഹിക പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും പണം നല്‍കാതെ ഒപ്പിടില്ലെന്ന നിലപാടുമാണ് വീട്ടുകാര്‍ കൈകൊണ്ടത്. പല രീതിയിലും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വീട്ടുകാര്‍ വഴങ്ങിയിരുന്നില്ല.
ഗുഫ്രാന്റെ മൃതദേഹം സൗദിയില്‍ സംസ്‌കരിക്കുകയാണെങ്കില്‍ കുടുംബത്തിന് ചെറിയ സഹായം നല്‍കാമെന്ന് സ്‌പോണ്‍സറും പറഞ്ഞിരുന്നു. പക്ഷെ പണം കിട്ടാതെ ഒപ്പിടില്ലെന്നാണ് വീട്ടുകാരുടെ വാശി. ഇതു മൂലം പവര്‍ ഓഫ് അറ്റോര്‍ണി കിട്ടാതെ പണം അയക്കില്ലെന്ന തീരുമാനം സ്‌പോണ്‍സറും എടുത്തു.
ഇതിന് പിന്നാലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അവിടുത്തെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ മാര്‍ഗം തേടി. ജില്ലാ കലക്ടര്‍ വീട്ടുകാരോട് നേരിട്ട് സംസാരിച്ച് പവര്‍ ഓഫ് അറ്റോര്‍ണി അയപ്പിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. രണ്ട് ദിവസത്തിനകം മൃതദേഹംം ഖബറടക്കും.