ചെന്നൈ: വിഷം കലര്‍ത്തിയ മദ്യം നല്കി ഭര്‍ത്താവിനെയും സുഹൃത്തിനെയും കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലാണ് സംഭവം. വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. വിഷമാണെന്നറിയാതെ ഇയാള്‍ ഇത് സുഹൃത്തിനും നല്‍കുകയായിരുന്നു.
ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കവിതയുടെ ഭര്‍ത്താവ് സുകുമാര്‍ സുഹൃത്ത് ഹരിലാല്‍ എന്നിവരാണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ കവിതയ്ക്ക് മറ്റൊരുളുമായി അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ സുകുമാരന്‍ കവിതയുമായി വഴക്കിട്ടു.
മൂന്ന് മാസം മുമ്പ് ദമ്പതികള്‍ അകന്നെങ്കിലും ഇരുവരുടെയും കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു. ഇത് വലിയ വഴക്കുകള്‍ക്ക് കാരണമായി. അവസാനം കവിത സുകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുകുമാരന്റെ സഹോദരന് മണിയുടെ വീട്ടിലെത്തിയ കവിത സുകുമാര്‍ മദ്യം വാങ്ങാന്‍ പറഞ്ഞുവെന്ന് വിശ്വസിപ്പിച്ചു.400 രൂപ നല്കി മണിയോട് മദ്യം വാങ്ങിത്തരാമോയെന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ മണി മദ്യം വാങ്ങി നല്കി. ഇതിന് ശേഷം കവിത സിറിഞ്ച് ഉപയോഗിച്ച് കുപ്പിക്കുള്ളില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നു.
സുഹൃത്തുക്കളൊരാള് തന്നതാണെന്ന് പറഞ്ഞ് വിഷം കലര്‍ന്ന മദ്യം സുകുമാരന്‍ നല്കി. മദ്യക്കുപ്പിയുമായി ചിക്കന്‍ സ്റ്റാളിലേക്ക് പോയ സുകുമാര്‍ അതിനിടെ സുഹൃത്ത് ഹരിലാലിനെ കണ്ടു. ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യം കഴി്കുകയായിരുന്നു.
അബോധവസ്ഥയിലായ സുകുമാരനെയും ഹരിലാലിനെയും സ്റ്റാളിലെ മറ്റ് തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യ നല്കിയ മദ്യം കുടിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്ന് സുകുമാര്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്.്. മദ്യം രാസപരിശോധന നടത്തിയപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ കവിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post