നമ്മള്‍ക്കൊക്കെ പുച്ഛം..! ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു പ്രഭാതഭക്ഷണമായി കഴിക്കുന്നത് പഴങ്കഞ്ഞി

തന്റെ രോഗവുമായി ബന്ധപ്പെട്ട ഡയറ്റിന്റെ ഭാഗമായാണ് അദ്ദേഹം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും തഞ്ചാവൂര്‍ സ്വദേശിയായ ശ്രീധര്‍ വെമ്പു പറഞ്ഞു.

kanji

ആഗോള ടെക്‌നോളജി കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു പ്രഭാതഭക്ഷണമായി കഴിക്കുന്നത് എന്താണെന്ന് കേട്ടാന്‍ നിങ്ങള്‍ ഞെട്ടും. അത് മറ്റൊന്നുമല്ല, നമ്മള്‍ ഒരുവില പോലും കല്‍പ്പിക്കാത്ത, ദാരിദ്രത്തിന്റെ പ്രതീകമായി കാണുന്ന പഴങ്കഞ്ഞിയാണ്. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ രോഗവുമായി ബന്ധപ്പെട്ട ഡയറ്റിന്റെ ഭാഗമായാണ് അദ്ദേഹം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും തഞ്ചാവൂര്‍ സ്വദേശിയായ ശ്രീധര്‍ വെമ്പു പറഞ്ഞു. ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ‘ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം’ എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെയാണ് ഭേദപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘ഏതാനും വര്‍ഷമായി പഴങ്കഞ്ഞി എന്റെ പ്രഭാതഭക്ഷണമാണ്. രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചിലരെ സഹായിച്ചേക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്’ എന്ന് ശ്രീധര്‍ വെമ്പു ട്വീറ്റില്‍ കുറിച്ചു.

ഈ രോഗം ബാധിച്ച നിരവധി പേര്‍ ഇതോടെ ശ്രീധര്‍ വെമ്പുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുകയും ചെയ്തു. ഈ ഡയറ്റ് പറഞ്ഞു തന്നതിന് പലരും നന്ദി പറയുകയും ചെയ്തു. ചിലര്‍ കമന്റ് ബോക്‌സില്‍ പഴങ്കഞ്ഞി റെസിപ്പികള്‍ ആവശ്യപ്പെട്ടു. അവര്‍ക്കായി വീഡിയോ ദൃശ്യങ്ങള്‍ ചിലര്‍ പങ്കുവയ്ക്കുകയും ചെയ്തു.

Exit mobile version