ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ജന്മദിനത്തില് ഓര്‍മ്മകുറിപ്പുമായി മകള്‍ ബാന്‍സുരി സ്വരാജ്. മുന്‍വര്‍ഷത്തെ പിറന്നാള്‍ ദിനത്തിലെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ബാന്‍സുരി അമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. സുഷമ സ്വരാജ് കേക്ക് മുറിക്കുന്ന വീഡിയോയാണ് മകള്‍ പങ്കുവച്ചത്. അമ്മയുടെ മരണമുണ്ടാക്കിയ ശൂന്യതയെ കുറിച്ചും ബാന്‍സുരി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
‘അമ്മേ, ഈ ജന്മദിനത്തിലും അഭിനന്ദനങ്ങള്‍. എത്രത്തോളം അമ്മയെ മിസ് ചെയ്യുന്നു എന്നത് വാക്കുകളിലൂടെ പറയാന്‍ സാധിക്കില്ല. അമ്മയുടെ ചേര്‍ത്തുനിര്‍ത്തല്‍. അനുഗ്രഹങ്ങള്‍, സംസ്കാരം, വിദ്യാഭ്യാസം എല്ലാമാണ് എന്റെ വഴിതെളിച്ചത്. ജന്മദിനാശംസകള്.’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
ചിത്രത്തിനു താഴെ സുഷമ സ്വരാജിനെ ഓര്മിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്റുകളും എത്തി. ‘ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടാകും. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച പ്രഭാഷകയാണ്. യഥാര്‍ഥ ഇന്ത്യക്കാരി.’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘നല്ല ആത്മാവുള്ള മികച്ച ഭരണാധികാരി.
അമ്മയെ പോലെയുള്ള അവരുടെ പെരുമാറ്റമാണ് നമ്മളെ എല്ലാ കാര്യങ്ങളിലും വിജയികളാക്കിയത്. സ്വര്‍ഗത്തില്‍ അവര്‍ക്ക് ഏറ്റവും മികച്ച സ്ഥാനം തന്നെയായിരിക്കും ലഭിച്ചിരിക്കുന്നത്.’ എന്നും കമന്റുകളുണ്ട്.
സുഷമ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗശലും സുഷയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു. ‘നിന്റെ ജന്മദിനത്തില് ഞാന്‍ നിന്നെ ഓര്‍ക്കുന്നു.’ എന്ന കുറിപ്പോടെ സുഷമയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു. 2019 ഓഗസ്റ്റ് 9നാണ് സുഷമ അപ്രതീക്ഷിതമായി വിടപറഞ്ഞത്.
माँ @SushmaSwaraj जन्मदिवस की हार्दिक बधाई।
आपकी कितनी याद आती है इसकी अभिव्यक्ति के लिए शब्द पर्याप्त नही होते और भाषा सिमट कर रह जाती है। यह आश्वासन ज़रूर है कि आपका स्नेह, आशीर्वाद, संस्कार, और शिक्षा, सदैव मेरा मार्ग प्रशस्त करते रहेंगें।
Happy Birthday Ma.#SushmaSwaraj pic.twitter.com/oSbipDADGR— Bansuri Swaraj (@BansuriSwaraj) February 13, 2023
Discussion about this post