ഈയടുത്തായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചിത്രമായിരുന്ന
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവാഹ ചിത്രം എന്ന പേരില്‍ ഒരു ചിത്രം. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി വളരെ ചെറുപ്പമായാണ് കാണപ്പെടുന്നത്. കൂടെ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ഒരു പെണ്‍കുട്ടിയേയും കാണാം. ഈ ചിത്രം മോഡിയുടെയും അദ്ദേഹം ഉപേക്ഷിച്ച ഭാര്യ യശോദ ബെന്നിന്റെയും വിവാഹചിത്രമെന്ന രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചിരുന്നു.
ഇന്നുവരെ വിവാഹം കഴിച്ച ഭാര്യയുമായുള്ള ബന്ധം അംഗീകരിക്കാത്തവര്‍,
അദാനിയുമായുള്ള ബന്ധം എങ്ങനെ അംഗീകരിക്കും?
ഇവനൊക്കെ മനുഷ്യനാണോ ‘ -എന്ന രീതിയിലാണ് പ്രചാരണം നടന്നിരുന്നത്.
അതേസമയം, ഈ ചിത്രത്തിന്റെ യാഥാര്‍ഥ്യം ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തെത്തിച്ചിരിക്കുകയാണ്. ഇത് നരേന്ദ്രമോഡിയുടെ വിവാഹ ചിത്രമല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ചിത്രം റിവേഴ്സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ ഇത് വര്‍ഷങ്ങളായി പ്രചാരത്തിലുള്ളതാണെന്ന് മനസിലാക്കാനായെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം(AFWA) കണ്ടെത്തിയിരിക്കുകാണ്.
റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കോണ്‍ഗ്രസ് ദേശീയ വക്താവായ പവന്‍ ഖേരയുടെ ട്വീറ്റും കാണാം. മോഡിയും ഭാര്യയും ആണെന്നും ചിത്രത്തിലെ മറ്റുള്ളവരെ അറിയാമോ എന്നും ഉന്നയിച്ചാണ് പവന്‍ഖേര ചിത്രം നല്‍കിയിട്ടുള്ളത്.
Someone sent this pic, apparently of Modi, his wife & others. Can anyone help in identifying others in the picture? pic.twitter.com/GI6H1zmt77
— Pawan Khera 🇮🇳 (@Pawankhera) April 12, 2014
എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് നിരവധി പേര്‍ മറുപടിയായി കുറിക്കുന്നു. എബിവിപിയുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ ആഷിഷ് ചൗഹാന്‍ 2014 ഏപ്രില്‍ 13ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പിന്നീട് കണ്ടെത്താനായി. പവന്‍ ഖേരയ്ക്ക് നല്‍കിയ മറുപടിയിലും ഇത് ടാഗ് ചെയ്തിട്ടുണ്ട്. ഇതില്‍ പറയുന്നത് ഗുജറാത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹേമന്ത് ചപത്വാലയുടെ മകള്‍ വന്ദന ചപത്വാല ആണ് ചിത്രത്തിലുള്ള വനിത എന്നാണ്.
2002 ഡിസംബര്‍ ഒന്‍പതിന് അന്തരിച്ച ചപത്വാലയ്ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ചപത്വാലയുടെ മകന്‍ കെയൂര്‍ ഹേമന്ത് ചപത്വാല ഇപ്പോള്‍ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലറാണ്. പ്രചാരത്തിലുള്ള ചിത്രത്തിന്റെ യഥാര്‍ഥ്യം വ്യക്തമാക്കി കെയൂര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 2014 ഏപ്രില്‍ 14ന് പങ്കുവച്ച കുറിപ്പില്‍ കാണാം. ‘ 1994ല്‍ എന്റെ സഹോദരി അല്‍പയുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന മോഡിജിയുടെ അപൂര്‍വ ചിത്രം. മോഡിജിയുമായി ബന്ധപ്പെടുത്തി ഈ ചിത്രം തെറ്റായി പ്രചരിക്കുന്നതുകൊണ്ടാണ് വിവരണം നല്‍കേണ്ടി വന്നത്’ കെയൂര്‍ കുറിച്ചു.
‘എന്റെ സഹോദരി അല്‍പ ബെന്നിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന മോദിജിയുടെ ചിത്രമാണിത്. ചിത്രത്തില്‍ ഇടതു നിന്ന് അഞ്ചാമതു നില്‍ക്കുന്നതാണ് വരന്‍ ഉത്പത് വങ്കവാല. ഇവരുടെ വിവാഹം 1994 ജൂലൈ 14നായിരുന്നു.’ എന്നാണ് കെയൂര്‍ പിന്നീട് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.
Discussion about this post