അയോധ്യ: ക്ഷേത്രദര്‍ശനത്തിന് അയോധ്യയിലെത്തിയ യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ വരാണസിയില്‍ പുരോഹിതന് അറസ്റ്റിലായി. ആത്മീയപാഠങ്ങള്‍ പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ നിര്‍ബന്ധമായി താമസിപ്പിച്ചത്. മുപ്പത് വയസ്സുള്ള യുവതിയെ തടഞ്ഞു വച്ച് പീഡിപ്പിച്ച കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്.
ഡിസംബര്‍ 24 നാണ് യുവതി അയോധ്യയിലെത്തിയത്. തുടര്‍ന്ന് പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
Discussion about this post