ലക്നൗ: കുട്ടി ക്ലാസ്മുറിയില്‍ ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ സ്‌ക്കൂള്‍ അടച്ച് അധികൃതര്‍ പോയതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കുടുങ്ങിക്കിടന്നത് ഏഴുമണിക്കൂര്‍. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ ക്ലാസ് മുറികള്‍ അടച്ച് അധികൃതര്‍ പോയതിനെ തുടര്‍ന്നാണ് കുട്ടി കുടുങ്ങിയത്. സമയമായിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് കുട്ടി ക്ലാസ് മുറിയില്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ അധികൃതര്‍ വാതില്‍ അടച്ചുപോയതായി കണ്ടെത്തിയത്.
കുട്ടി ക്ലാസ് മുറിയില്‍ കിടന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ, സ്‌കൂള്‍ സമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ വാതില്‍ അടച്ചുപോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായി, സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുന്ന സമയമായിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി. സ്‌കൂളില്‍ കുട്ടിയെ തെരയുന്നതിനിടെ, ഏഴുവയസുകാരന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് പോലീസ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
Discussion about this post