ഐപിഎസുകാരി മകളിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്ന ആസാം ഡിജിപിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആസാം പോലീസിന്‍റെ പാസിങ് പരേഡ് ഗ്രൗണ്ടിൽ ആണ് മനസ്സ് നിറയ്ക്കുന്ന കാഴ്ച.
ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിങ് മകള്‍ ഐശ്വര്യ സിങ് ഐ.പി.എസില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുകയാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പാസ് ഔട്ട് പരേഡിനിടെയായിരുന്നു സല്യൂട്ട്. വീഡിയോ ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിങ് ട്വിറ്ററില്‍ പങ്കുവെച്ചു.
Words fail me. Received the salute from daughter @aishwarya_ips as she passed out of @svpnpahyd today. Picture courtesy @lrbishnoiips pic.twitter.com/aeHoj9msYG
— GP Singh (@gpsinghips) February 11, 2023
‘പറയാന്‍ വാക്കുകളില്ല’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അതോടൊപ്പം അന്നത്തെ മറ്റ് ചിത്രങ്ങളും പങ്ക് വെച്ചു. അച്ഛനും മകള്‍ക്കും നിറയെ സ്നേഹാശംസകളുമായി കമന്‍റ് ബോക്സ് നിറഞ്ഞു.