ബംഗളുരു: പോലീസുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു.
ബംഗളുരുവിലെ പോലീസ്കാണ്സ്റ്റബിളായ വെങ്കിടേഷിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. വെങ്കിടേഷിന്റെ ഭാര്യ സുവിജ്ന ഹോസ്പിറ്റലിലേക്ക് ഡ്യൂട്ടിയ്ക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വാതിലിന്റെ പൂട്ട് തകര്‍ന്നത് കണ്ട അടുത്തവീട്ടുകാരാണ് വെങ്കിടേഷിനെ വൈകിട്ട് 8.30 വിളിച്ചറിയിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കല്ല്യാണത്തിന് സുജ്ന സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞുപോയിരുന്നു. അവിടെ ശ്രദ്ധിച്ച ആരെങ്കിലുമായിരിക്കുമെന്നാണ് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post