ബെംഗളൂരു∙ വിവാഹം നടക്കാൻ ദൈവാനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക് യുവാക്കളുടെ പദ യാത്ര. ജീവിതപങ്കാളിയെ തേടി മടുത്ത 200 യുവാക്കള്‍ ആണ് ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്.
മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.
കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നു ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്. 200 യുവാക്കള്‍ പദയാത്രയില്‍ അണിചേരും.
ഈ മാസം 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതിനോടകം 200 പേര് റജിസ്റ്റര്‍ ചെയ്ത്. കർഷകരായ യുവാക്കളാണ് ഇതില്‍ ഏറെയും.
30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്തുന്നത്.
ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പദയാത്രയില്‍ അണിചേരാൻ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post