കടലില്‍ ഇറങ്ങാന്‍ വേണ്ടി ചെരുപ്പ് കീഴുദ്യോഗസ്ഥനെ കൊണ്ട്‌ എടുപ്പിച്ചു, ഫോട്ടോ വൈറല്‍, മന്ത്രി റോജ വന്‍ വിവാദത്തില്‍

വിശാഖപട്ടണം: നടിയും മന്ത്രിയുമായ റോജ വിവാദത്തില്‍. തന്റെ ചെരുപ്പ് റോജ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് എടുപ്പിച്ച ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ടൂറിസം മന്ത്രിയാണ് റോജ.

അടുത്തിടെ റോജ ബപട്‌ല സൂര്യലങ്ക ബീച്ച് സന്ദര്ശിച്ചിരുന്നു. ഇവിടെ കടലില്‍ ഇറങ്ങിയ മന്ത്രി റോജ തന്റെ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.

also read: നാല് ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പത്ത് വര്‍ഷമായി കൂടെ നിന്നു; വിശ്വസ്തനായ ജീവനക്കാരന് ബെന്‍സ് സമ്മാനിച്ച് കൊരട്ടിയിലെ ഐടി കമ്പനി സിഇഒ

അതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റോജയുടെ ചെരുപ്പ് കൈയില്‍ പിടിക്കുന്നതും റോജ വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

also read: പ്രണയദിനത്തിലെ യാത്ര തനിച്ചാക്കേണ്ട; വിനോദയാത്ര സംഘടിപ്പിച്ച് കെഎസ്ആര്‍ടിസി!

ഇതോടെ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവും ട്രോളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നാഗേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് റോജ.

Exit mobile version