ചെന്നൈ: ശ്രീലങ്കയില്‍നിന്ന് കടത്തുകയായിരുന്ന സ്വര്‍ണം ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കടലില്‍ എറിഞ്ഞെങ്കിലും ഒടുവില്‍ കണ്ടെടുത്തു. 12 കിലോ സ്വര്‍ണമാണ് കടലില്‍ നിന്നും നീന്തല്‍വിദഗ്ധര്‍ മുങ്ങിയെടുത്തത്.
തീരസംരക്ഷണ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് രാമേശ്വരം മണ്ഡപത്തിന് സമീപം ബോട്ടില്‍ നിന്ന് സ്വര്‍ണക്കടത്തുകാര്‍ സ്വര്‍ണം കടലിലെറിഞ്ഞത്. ഇതാണ് രണ്ടുദിവസത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ കണ്ടെത്തിയത്.
സ്വര്‍ണം കടത്തുന്നതിടെ തീരസംരക്ഷണസേന, ഡിആര്‍ഐ സംയുക്തസംഘമെത്തുകയായിരുന്നു. ഇതുകണ്ടാണ് സ്വര്‍ണം കടലിലെറിഞ്ഞത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിരുന്നു.
നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തുള്ള ഒരാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.