ഭോപാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിയുടെ നേരെ നായ്ക്കരണപ്പൊടി എറിഞ്ഞു. ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെ മന്ത്രി ബ്രജേന്ദ്ര സിങ് യാദവിനുനേരെയാണ് പൊടി എറിഞ്ഞത്. ഞായറാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് വികാസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 25 വരെ യാത്ര തുടരും.
MP govt's Vikas Yatra in news for bizarre reasons. Miscreants put itching powder on minister Brajendra Singh Yadav during Yatra's public connect, forcing him to remove Kurta and wash body with bottled water in Ashok Nagar district. @NewIndianXpress @TheMornStandard @santwana99 pic.twitter.com/1j4gYNdgXJ
— Anuraag Singh (@anuraag_niebpl) February 9, 2023
നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി; വരൻ നടിയുടെ ദീർഘകാല സുഹൃത്ത്, വീഡിയോ
പൊടി എറിഞ്ഞതിനെ തുടർന്ന് ചൊറിച്ചിൽ സഹിക്കാനാവാതെ മന്ത്രി തന്റെ കുർത്ത പൊതുമധ്യത്തിൽ വെച്ച് ഊരിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചൊവ്വാഴ്ച മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലെ ഗ്രാമത്തിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ചൊറിച്ചിൽ കൊണ്ട് സഹികെട്ട മന്ത്രിയുടെ സഹായത്തിനായി പ്രവർത്തകരെത്തുകയും പരിപാടി നിർത്തിവയ്ക്കുകയും ചെയ്തു. ചൊറിച്ചിലും അസ്വസ്ഥതയും വ്രണവും ഉണ്ടാക്കുന്നതാണ് നായ്ക്കരണ പൊടി.