പാറ്റ്‌ന: വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സാറിനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍. ബിഹാറിലെ നളന്ദയിലാണ് വിചിത്രമായ സംഭവം. വിദ്യാര്‍ത്ഥിനിയെയും ട്യൂഷന്‍ സാറിനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതിനാലാണ് വിവാഹം നടത്തിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും നാട്ടുകാര്‍ വിവാഹം കഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ്‌വിവാഹം നാട്ടുകാര്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും ഒപ്പമുണ്ട്. പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകനായ അഭിഷേക് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലെത്തി ട്യ്ൂഷനെടുക്കാറുണ്ടായിരുന്നു.
also read: പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി നിയന്ത്രിക്കും, അസുഖം കുറയ്ക്കും: ഉത്തര്‍പ്രദേശ് മന്ത്രി
കുട്ടിയുടെ വീട്ടില്‍ ട്യൂഷനെടുക്കാനെത്തിയ അഭിഷേക് കുമാറിനെയും പെണ്‍കുട്ടിയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ രണ്ട് കൂട്ടരുടെയും കുടുംബങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
അതേസമയം, വിവാഹം നടത്തുന്നതിന് മുന്‍പ്, അധ്യാപകനെ നാട്ടുകാര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തിരുന്നു. തലയിലേറ്റ മുറിവ് കെട്ടിവച്ചാണ് ഇയാള്‍ വിവാഹം ചെയ്തത്. ആര്‍ഭാടം ഏതുമില്ലാതെയായിരുന്നു വിവാഹം. പെണ്‍കുട്ടിയെ സിന്ദൂരം ചാര്‍ത്തി വിവാഹം ചെയ്യുകയായിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് സംഭവം. വിവാഹത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിവാഹവിവരം നാട്ടിലെങ്ങും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.