ബംഗളൂരു: പശു പറമ്പിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദളിത് യുവതിയെ സ്ഥലം ഉടമ ചെരുപ്പൂരി അടിച്ചതായി പരാതി. കർണാടകയിലെ കോപ്പൽ ജില്ലയിലുള്ള റാംപുരിലാണ് ദാരുണ സംഭവം. ശോഭമ്മ എന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായത്. മേയുന്നതിനിടെ ഇവരുടെ പശു അമരീഷ് കുമാറിന്റെ പറമ്പിലേയ്ക്ക് കയറുകയായിരുന്നു.
ഗോപി സുന്ദറിനും ഗോൾഡൻ വിസ; അമൃതയ്ക്കൊപ്പം എത്തി വിസ സ്വീകരിച്ച് താരം
പശുവിനെ കൊണ്ടുവരുന്നതിനായി ശോഭമ്മ പറമ്പിൽ കയറിയപ്പോൾ ഉയർന്ന ജാതിക്കാരനായ അമരീഷ്, പശുവിനെ വീടിനു സമീപം കെട്ടിയിട്ടു. ഇതിനെ അഴിച്ചുകൊണ്ടുവരാനായി ശോഭമ്മ എത്തിയപ്പോൾ അമരീഷ് ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിൽ ശോഭമ്മ നൽകിയ പരാതിയെ തുടർന്ന് അമരീഷിനെതിരെ പോലീസ് കേസെടുത്തു.
Discussion about this post