ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊന്നു. തമിഴ്നാട്ടിലെ കടലൂരില്‍ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാര്‍ കോവില്‍ തെരുവിലാണ് നടുക്കുന്ന സംഭവം. അക്രമിയും തീകൊളുത്തി മരിച്ചു.
തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി, തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ധനലക്ഷ്മിയുടെ ഭര്‍ത്താവ് സര്‍ഗുരു എന്നിവരാണ് മരിച്ചത്.
സര്‍ഗുരുവാണ് മൂന്നുപേരെ തീകൊളുത്തി കൊന്ന ശേഷം ജീവനൊടുക്കിയത്. ധനലക്ഷ്മിയെയും തീകൊളുത്തിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ധനലക്ഷ്മി ഗുരുതരമായി പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രകാശ് – തമിഴരസി ദമ്പതികളുടെ ഏകമകളാണ് ഹാസിനി. സര്‍ഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇതിനുപിന്നാലെ സര്‍ഗുരു ഇവിടെയെത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു.
ഇതിന് പിന്നാലെ ക്ഷുഭിതനായ സര്‍ഗുരു, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ചു. ഇതു തടയാന്‍ ശ്രമിച്ച തമിഴരസിയുടെയും കുഞ്ഞിന്റെയും ദേഹത്തും പെട്രോളൊഴിക്കുകയും കത്തിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവെച്ചു തന്നെ രണ്ടു കുഞ്ഞുങ്ങളും തമിഴരസിയും മരിച്ചു. പിന്നാലെ സര്‍ഗുരു സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പൊള്ളലേറ്റ ധനലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചത്.
Discussion about this post