ഡല്‍ഹി ക്രൈമില്‍ അഭിനയിക്കാന്‍ അവധിയെടുത്തു; ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: സിനിമാ ചിത്രീകരണത്തിന് അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി ഗവണ്മെന്റില്‍ പേഴ്‌സണല്‍ & അപ്പോയിന്റ്‌മെന്റ് വകുപ്പില്‍ ഉദ്യോഗസ്ഥനായ അഭിഷേക് സിംഗിനെതിരെയാണ് നടപടിയെടുത്തത്.

കഴിഞ്ഞ ഗുജറാത്ത് ഇലക്ഷന് നിയോഗിക്കപ്പെട്ടിരുന്ന അഭിഷേക്, തസ്തിക വ്യക്തമാക്കുന്ന വാഹനത്തിനൊപ്പം ചിത്രം പങ്കിട്ടതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 18ന് അഭിഷേക് സിംഗിനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തിരുന്നു, അതിനുശേഷം അദ്ദേഹം യുപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

സമൂഹ മാധ്യമങ്ങളില്‍ നിറസാന്നിധ്യമായ അഭിഷേക് സിംഗ്, 2012ലെ ഡല്‍ഹി നിര്‍ഭയ കേസിനെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഡല്‍ഹി ക്രൈം സീസണ്‍ 2ല്‍ അഭിനയിച്ചിരുന്നു. പ്രശസ്ത ഗായകന്‍ ബി പ്രാക്, ജുബിന്‍ നൗട്ടിയാല്‍ എന്നിവരുടെ മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

Read Also: ‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി

സോഷ്യല്‍ മീഡിയ സൈറ്റായ അഭിഷേക് സിങ്ങിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത് 30 ലക്ഷം പേരാണ്. ലാക്മെ ഫാഷന്‍ വീക്കിലെ റാംപ് വാക്കിന് ശേഷം അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

2011 ബാച്ച് യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക് സിംഗിനെ സസ്‌പെന്‍ഡ് ചെയ്ത് ബുധനാഴ്ച അപ്പോയിന്റ്‌മെന്റ് ആന്‍ഡ് പേഴ്‌സണല്‍ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേഷ് ചതുര്‍വേദി ഉത്തരവിറക്കി. ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കുകയായിരുന്നു.

Exit mobile version