ന്യൂഡൽഹി: ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയയ്ക്കും സഹായ ഹസ്തവുമായി ഇന്ത്യൻ സംഘം എത്തി. മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയും ഒരുക്കിയാണ് കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ ഇരുരാജ്യങ്ങളിലേയ്ക്കും പറന്നുയർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്.
ബന്ധുവുമായി പോയ ആംബുലന്‍സിനെ പിന്തുടരവെ ബൈക്കപകടം; 22 കാരന് ദാരുണാന്ത്യം
ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. അതേസമയം, തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ പാകിസ്താൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സേനാ വിമാനങ്ങൾ അധികദൂരം താണ്ടിയാണ് ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിയത്.
"Dost" is a common word in Turkish and Hindi… We have a Turkish proverb: "Dost kara günde belli olur" (a friend in need is a friend indeed).
Thank you very much 🇮🇳@narendramodi @PMOIndia @DrSJaishankar @MEAIndia @MOS_MEA #earthquaketurkey https://t.co/nB97RubRJU— Fırat Sunel फिरात सुनेल فرات صونال (@firatsunel) February 6, 2023
ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലേയ്ക്ക് എത്തി കഴിഞ്ഞു. സാരമായി പരിക്കേറ്റവർക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണ് ഈ സംഘത്തിന്റെ ദൗത്യം. ദുരന്തമേഖലയിൽ 30 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകൾ, എക്സ്റേ യന്ത്രങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കുന്നതാണ്.
Discussion about this post