ന്യൂഡല്‍ഹി: 30 വര്‍ഷം മുന്‍പ് 100 രൂപ കൈക്കൂലി വാങ്ങിയ റെയില്‍വേ ജീവനക്കാരന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. റിട്ട. റെയില്‍വേ ജീവനക്കാരനായ 82-കാരനായ പ്രതിക്കാണ് ലഖ്നൗവിലെ സ്പെഷ്യല്‍ കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചത്. 1991-ല്‍ നൂറുരൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷാവിധി. രാം നാരായണ്‍ വര്‍മ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.
അതേസമയം, പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുവേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരത്തിലുള്ള ശിക്ഷായിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പ്രതികരിച്ചു.
ആരോപണ വിധേയന്‍ ഇതേ കേസില്‍ മുമ്പ് രണ്ടുദിവസം ജയിലില്‍ക്കഴിഞ്ഞിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല. നോര്‍ത്തേണ്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. 1991ല്‍ മെഡിക്കല്‍ പരിശോധന നടത്താന്‍ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് കേസ്.