പാര്‍ലമെന്റില്‍ അനില്‍ അംബാനിയുടെ പേര് പറയരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ ട്രോളി രാഹുല്‍ ഗാന്ധി. എങ്കില്‍ ഡബിള്‍ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെയായിരുന്നു സംഭവം.
അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെ സ്പീക്കര്‍ സുമിത്ര മഹാജന് വിലക്കി. സ്പീക്കറുടെ നിര്‍ദ്ദേശത്തില്‍ ആശ്ചര്യപ്പെട്ട രാഹുല്‍ ഗാന്ധി ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?’ എന്ന് മറുചോദ്യം ഉന്നയിച്ചു.
എന്നാല്‍ പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ”മാഡം, എങ്കില്‍ ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ (AA) എന്ന് വിളിച്ചോട്ടെ..?” രാഹുല്‍ ചോദിച്ചു. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തതോടെ, അംബാനി ബി.ജെ.പി മെമ്പര്‍ ആണോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.
തുടര്‍ന്ന് പ്രസംഗത്തിലുടനീളം രാഹുല്‍ അംബാനിയെ ‘ഡബിള്‍ എ’ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇടക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചിടത്തെല്ലാം ഉടന്‍ അത് ഡബിള്‍ എ എന്ന് തിരുത്തിപ്പറയുകയും ചെയ്തു.
Discussion about this post