ന്യൂഡല്‍ഹി: ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ മുഖങ്ങള്‍ക്ക് നന്ദി പറയാന്‍
സിദ്ദീഖ് കാപ്പന് നേരിട്ടെത്തി. തന്നെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ ജാമ്യം നിന്നവരെ, നേരില്‍ സന്ദര്‍ശിച്ച് നന്ദിയറിയിച്ചിരിക്കുകയാണ് സിദ്ദീഖ് കാപ്പന്. യുപിയിലെ ജയിലില്‍ നിന്നിറങ്ങിയ കാപ്പന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തനിക്ക് ജാമ്യം നിന്ന ഒരാളായ രൂപ് രേഖ വര്‍മയെ കുടുംബത്തോടൊപ്പം എത്തി കണ്ടു.
ലഖ്നോ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് 90കാരിയായ രൂപ് രേഖ വര്‍മ. ലഖ്നോവിലെ രൂപ് രേഖയുടെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന് ജാമ്യം നിന്നത് മാധ്യമപ്രവര്‍ത്തകരായ കുമാര്‍ സൗവീര്‍, അലീമുല്ല ഖാന് എന്നിവരാണ്.
സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും അനുവദിച്ച ജാമ്യത്തിന്റെ ഉപാധികള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് സിദ്ദീഖ് കാപ്പന് യുപിയിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യവ്യവസ്ഥ പ്രകാരം ആറാഴ്ച ഡല്‍ഹി ജങ്പുര പോലീസ് സ്റ്റേഷന് പരിധിയിലാണ് താമസിക്കേണ്ടത്. 2020 ഒക്ടോബറിനാണ് സിദ്ദീഖ് ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ആലമിനും മറ്റു രണ്ടുപേര്‍ക്കുമൊപ്പം അറസ്റ്റിലായത്.
Discussion about this post