തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ കെ വിശ്വനാഥ് അന്തരിച്ചു

K Viswanath | Bignewslive

ഹൈദരാബാദ്: തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ കെ വിശ്വനാഥ് അന്തരിച്ചു. 92-ാം വയസിലാണ് വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകൻ കൂടിയായ വിശ്വനാഥ് ലോകത്തോട് വിടപറഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം.

നോവായി ശ്രീപാര്‍വ്വതി! കാത്തിരുന്ന കുഞ്ഞാവയോടൊപ്പം അച്ഛനും അമ്മയും യാത്രയായി: കണ്‍മുന്നില്‍ എരിഞ്ഞടങ്ങിയ കാഴ്ചയുടെ ഞെട്ടലില്‍ ഏഴുവയസ്സുകാരി

വാണിജ്യ ചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കുസിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകൻ ആണ് അദ്ദേഹം. 50ൽപരം ചിത്രങ്ങളാണ് വിശ്വനാഥിന്റെ സംവിധാനത്തിൽ പിറന്നത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930-ലാണ് ജനിച്ചത്. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവർ മക്കളാണ്.

സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമപെൻഷൻ കൂട്ടിയേക്കും, നികുതി വർധനവിന് സാധ്യത

ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

Exit mobile version