പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികള്‍; പരിഭ്രമിച്ച് പ്ലസ് ടുകാരന്റെ ബോധം പോയി

ഹാളിലെത്തിയപ്പോഴാണ് 50 പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാര്‍ഥി തിരിച്ചറിഞ്ഞത്.

പട്‌ന: പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി ബോധംകെട്ട് വീണു. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ത്ഥിക്കാണ് പെണ്‍കുട്ടികളെ കണ്ട് ബോധം പോയത്. ഉടന്‍ തന്നെ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.

പരീക്ഷ എഴുതാനായി ബ്രില്യന്റ് സ്‌കൂളിലെത്തിയതായിരുന്നു വിദ്യാര്‍ഥി. ഹാളിലെത്തിയപ്പോഴാണ് 50 പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാര്‍ഥി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച് ബോധം കെട്ട് വീഴുകയായിരുന്നെന്ന് വിദ്യാര്‍ഥിയുടെ ബന്ധു പറഞ്ഞു.

അതേസമയം, കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്സോ കേസ്. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്റെ പേരില്‍ ബേഡകം പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version