ഗുണനിലവാരമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാൻ കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഭൂമിശാസ്ത്രം, ഭാഷ, ഇനം, നില, ഉപകരണ അക്സസബിലിറ്റി എന്നിവ തിരിച്ച് ഏറ്റവും മികച്ച പുസ്തകങ്ങൾ ഡിജിറ്റൽ ലൈബ്രറിയിൽ ഒരുക്കുമെന്ന് മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ലൈബ്രറി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിലായിരിക്കും ഒരുക്കുകയെന്നും മന്ത്രി അറിയിച്ചു. ദേശീയ ഡിജിറ്റല്‍ ലൈബ്രറിയെ അക്സസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കും.
Discussion about this post