ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആശ്വാസമായി ഭക്ഷ്യക്ഷാമം ഇല്ലാതാക്കാന്‍ സൗജന്യ ഭക്ഷണപദ്ധതിയായ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി നീട്ടും. ഇതിനായി ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി രാജ്യത്തെ 81 കോടിയാളുകള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് നീക്കി വയ്ക്കുന്നത്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പാന്‍കാര്‍ഡ് ബിസിനസ് രംഗത്ത് തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പാന്‍ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.
കൂടാതെ കെവൈസി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.