കര്‍ണാടകയ്ക്ക് കോളടിച്ചു! 5300 കോടി വരള്‍ച്ച സഹായം; കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പദ്ധതി

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും മറ്റു സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങളും എത്തിക്കാം

drought

കര്‍ണാടകക്ക് 5300 കോടി വരള്‍ച്ച സഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വരള്‍ച്ചാ ബാധിത പ്രദേശത്ത് അപ്പര്‍ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു. 2022 ല്‍ 76 % വളര്‍ച്ച ഉണ്ടായി വ്യവസായ രജിസ്‌ട്രേഷന്‍ ലളിതവത്കരിക്കാന്‍ നടപടി മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയര്‍ത്തി.സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും മറ്റു സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങളും എത്തിക്കാം.

തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഴ തുക, ജാമ്യ തുക എന്നിവക്ക് സര്‍ക്കാര്‍ സഹായം നല്‍കും.

ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്. രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ജിഡിപി യുടെ 3. 3% ശതമാനം വര്‍ധനവുണ്ടായി. 2019-20 കാലഘട്ടത്തേക്കാള്‍ മൂന്നിരട്ടിയാണ് ഈ വര്‍ധന.

രാജ്യത്ത് 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version