ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രിക്ക് എതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍. ഗീനാകുമാരി, എവി വര്‍ഷ എന്നിവര്‍ നല്‍കിയിരുന്ന കോടതിയലക്ഷ്യ ഹര്‍ജിയാണ് നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുക.
ഇന്ന് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം നടത്തിയത് ഗുരുതര കോടതിയലക്ഷ്യമാണ്. ഇതും ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
എന്നാല്‍ നേരത്തെ, തന്ത്രിക്ക് എതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉടന്‍ നടപടി ആവശ്യപ്പെടുക. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉടന്‍ നടപടി ആവശ്യപ്പെടുക.
Discussion about this post