ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. അഞ്ചു ബജറ്റുകള്‍ തുടര്ച്ചയായി അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് നിര്‍മല സീതാരാമന്‍. ആദ്യ മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അരുണ്‍ ജയറ്റ്‌ലിയാണ്.
അഞ്ചു ബജറ്റുകള്‍ തുടര്ച്ചയായി അവതരിപ്പിച്ച മറ്റു ധനമന്ത്രിമാര്‍ അരുണ്‍ ജയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ, മന്മോഹന്‍ സിങ്, മൊറാര്‍ജി ദേശായി എന്നിവരാണ്. ജയ്റ്റ്‌ലി 2014-15 മുതല്‍ 2018-19 വരെ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ചു. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുകയെന്ന, കൊളോണിയല്‍ കാലം മുതലുള്ള പതിവിനു മാറ്റം വരുത്തിയത് ജയ്റ്റ്‌ലിയാണ്.
also read: 2023 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് ഇന്ത്യ
ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന ബഹുമതി സ്വന്തമാക്കിയത് 2019ല്‍ രണ്ടാം മോഡി സര്‍ക്കാരില്‍ ധനമന്ത്രിയായ നിര്‍മല സീതാരാമനാണ്. 1970-71ലാണ് ഇന്ദിര ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ആദ്യ ബജറ്റില്‍ നിര്‍മല ബ്രീസ് കേസ് ഒഴിവാക്കിയിരുന്നു.
also read: പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്.
ബജറ്റിനെ പിന്നീട് ടാബിലേക്കു മാറ്റി ഡിജിറ്റലാക്കി. അതേസമയം, ഇതുവരെയുള്ള ധനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത്, മുന് പ്രധാനമന്ത്രി കൂടിയായ മൊറാര്‍ജി ദേശായിയാണ്. പത്തു ബജറ്റുകളാണ് മൊറാര്‍ജി അവതരിപ്പിച്ചത്.