ഭോപ്പാല്‍: ദിനംപ്രതി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് ഉമാഭാരതി. ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത് വര്‍ധിച്ചുവരുന്ന മദ്യപാനമാണെന്നും അതിനാല്‍ നിയമലംഘനം നടത്തുന്ന മദ്യശാലകള്‍ പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.
ഭോപ്പാലിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് സംസ്ഥാനത്തെ നിയന്ത്രിത മദ്യനയ ആവശ്യത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു ഉമാഭാരതി. സംസ്ഥാനത്ത് മദ്യ ഔട്ട്ലെറ്റുകള്‍ക്ക് പകരം പശു സംരക്ഷണം ‘മധുശാല മേ ഗൗശാല’ എന്ന പരിപാടി ആരംഭിക്കുമെന്ന് ഉമാഭാരതി പറഞ്ഞു.
also read: പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്.
ഓര്‍ച്ചയിലെ പ്രശസ്തമായ രാംരാജ സര്‍ക്കാര്‍ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മദ്യശാല നിയമവിരുദ്ധമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉമാഭാരതി മദ്യനയത്തിന് കാത്തുനില്‍ക്കാതെ ചട്ടങ്ങള്‍ ലംഘിച്ച് നടത്തുന്ന മദ്യശാലകള്‍ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന പരാമര്‍ശം നടത്തിയത്.
ഇതുകൂടാതെ കൂടാതെ ഓര്‍ച്ചായിലെ അനധികൃത മദ്യശാലയ്ക്ക് പുറത്ത് 11 പശുക്കളെ ഏര്‍പ്പാടാക്കാന്‍ താന്‍ ആളുകളോട് പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രികത കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെന്നും ഭാരതി പറഞ്ഞു.