ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. നിര്‍ണ്ണായകമായ പല തെരഞ്ഞെടുപ്പുകളും എത്തിനില്‍ക്കെ അവതരിപ്പിക്കുന്ന ബജറ്റ് എത്രത്തോളം ജനപ്രിയമാകുമെന്ന ആകാംഷയിലാണ് ജനങ്ങള്‍.
ബജറ്റില്‍ ഏറെയും പ്രാധാന്യം നല്‍കുക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും. ഇത് കൂടാതെ കൃഷി, ഗ്രാമീണ സമ്പദ്വ്യവസ്ഥ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്കും മുന്‍ഗണന ലഭിച്ചേക്കാം.
ഭവനവായ്പ ഇളവുകള്‍ നല്‍കിയേക്കാം. ഇലക്ട്രോണിക് വാഹന മേഖല,എസ്.എസ്.എം.ഇ, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം എന്നിവയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കാം. ആദായനികുതി ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളവും ബജറ്റ് പ്രഖ്യാപനത്തിനായി കാത്തരിക്കുകയാണ്. എയിംസ്, വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍, സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം തുടങ്ങിയവയില്‍ പ്രതീക്ഷയോടെയാണ് കേരളം.
Discussion about this post