ഋഷികേശ്: പ്രധാനമന്ത്രിയുടെ ഗുരുവിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി താരദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ആത്മീയ യാത്രയ്ക്കിടെ ഋഷികേശിലെത്തിയ ദമ്പതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരുവായ ദയാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച് അനുഗ്രഹം തേടി.
ഇരുവരും ആശ്രമത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് കോഹ്ലിയുടെ ഋഷികേശ് സന്ദര്‍ശനം.
കോഹ്ലിയും അനുഷ്‌കയും ആശ്രമത്തിലെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും തുടര്‍ന്ന് ഭണ്ഡാര (മത വിരുന്ന്) സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് താരങ്ങള്‍ മകള്‍ വാമികയ്ക്കൊപ്പം വൃന്ദാവനിലെ ഒരു ആശ്രമം സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്.