ശിഷ്യയെ ബലാത്സംഗം ചെയ്ത കേസ്: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ബലാത്സംഗം, പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങള്‍, തടങ്കല്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ശിഷ്യയെ 2001 മുതല്‍ 2006 വരെ പലതവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ആശാറാമിന്റെ ഭാര്യ ഉള്‍പ്പെടെ ആറ് പേരെ കോടതി വെറുതെവിട്ടു. 2013ലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ ആശാറാം ബാപ്പു മറ്റൊരു ബലാത്സംഗ കേസില്‍ ജോധ്പൂരിലെ ജയിലില്‍ കഴിയുകയാണ്. യുവതിയെ തടങ്കലില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. മുഖ്യപ്രതി ആശാറാം ബാപ്പുവിനും കൂട്ടാളികളായ ഏഴുപേര്‍ക്കെതിരെയുമാണ് യുവതി പരാതി നല്‍കിയിരുന്നത്.

Exit mobile version