മുംബൈ: ഒടുവില്‍ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യത്തെ പത്തില്‍ നിന്നും പുറത്തായി ഗൗതം അദാനി. ആദ്യത്തെ നാലാം സ്ഥാനത്തുനിന്നാണ് അദാനി ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിലെ 11ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്ന സ്ഥാനവും അദാനിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗൗതം അദാനിക്ക് 3400കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് മൂന്ന് ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത്. നിലവില്‍ 844 കോടി ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്.
ഗൗതം അദാനി 822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാള്‍ ഒരു സ്ഥാനം മുകളിലാണ് . ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
മെക്സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സിഇഒ സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നിലാണ് പുതിയ പട്ടിക പ്രകാരം ഇപ്പോള്‍ ഗൗതം അദാനി. ഇലോണ്‍ മസ്ക്, ജഫ് ബസോസ്, ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.
Discussion about this post