ഹൈദരാബാദ്: 28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാടൻ കോഴിവളർത്തൽ വ്യവസായത്തിൽ വിജയം തീർത്ത് ഐഐടി ഉദ്യോഗസ്ഥൻ. വാരണാസി ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സായികേഷ് ആണ് ഏവരെയും ഞെട്ടിക്കുന്ന തീരുമാനം എടുത്ത് വിജയം കൈവരിച്ചത്. പഠിച്ച് ഇറങ്ങിയതിന് പിന്നാലെ ഐടി മേഖലയിൽ 28 ലക്ഷം രൂപ വരുമാനമുള്ള ഒരു ജോലിയും ലഭിച്ചു.
ഇതിനിടെയാണ് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം സായികേഷിന്റെ മനസിൽ ഉടലെടുത്തു. ഇതേതുടർന്ന് ജോലി ഉപേക്ഷിക്കുകയും സുഹൃത്തുക്കളായ സാമി, അഭിഷേക് എന്നിവരോട് സംസാരിച്ച് കോഴി കച്ചവടം തുടങ്ങുകയായിരുന്നു. തുടക്കത്തിൽ പരിഹാസം നേരിട്ടിരുന്നതായി സംഘം പറയുന്നു. ഈ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സായികേഷിന്റെ ഇന്നത്തെ വിജയം.
ഹൈദരാബാദിലെ പ്രഗതി നഗറിലും കുക്കട്ട്പള്ളി പ്രദേശങ്ങളിലും സുഹൃത്തുക്കളോടൊപ്പം ചേർന്ന് സായികേഷ് നാടൻ ചിക്കൻ സ്റ്റോറുകൾ തുറന്നു. ഇതിന് പുറമെ, ചിക്കൻ ഔട്ട്‌ലെറ്റുകളിൽ 70 പേർക്ക് അദ്ദേഹം ജോലിയും നൽകുന്നുണ്ട്. തങ്ങളുടെ നാടൻ കോഴി ബിസിനസ് ദക്ഷിണേന്ത്യയിലുടനീളം വ്യാപിപ്പിക്കാൻ സായികേഷും സുഹൃത്തുക്കളും തീരുമാനിച്ചു.
ഇതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള 15,000-ത്തോളം കോഴി കർഷകരുമായി അവർ ഒരു ശൃംഖല രൂപീകരിച്ചു കഴിഞ്ഞു കർഷകരിൽ നിന്ന് നല്ല വില നൽകിയാണ് ഇവർ നാടൻ കോഴികളെ ഇവർ വാങ്ങുന്നത്. കോഴിക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാനുള്ള പരിശീലനവും അവർ കർഷകർക്ക് നൽകുന്നുണ്ട്. ഇതിലൂടെ ഗുണനിലവാരമുള്ള രുചികരമായ ചിക്കൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് സായികേഷ് പറഞ്ഞു.
Discussion about this post