വിവാഹം വൈറലാകാൻ പലവഴികളും തേടുന്നവരാണ് ഇപ്പോഴത്തെ വധൂവരൻമാർ. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി നിൽക്കുകയാണ് ഒരു ചോക്ലേറ്റ് വധു. സംഭവം മറ്റൊന്നുമല്ല, സ്വർണ്ണാഭരണങ്ങൾ പാടെ ഒഴിവാക്കി, ചോക്കളേറ്റുകളും മിഠായികളും കൊണ്ട് അണിഞ്ഞൊരുങ്ങിയ വധുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
വ്യത്യസ്തമായ ഹെയർ സ്റ്റൈൽ പരീക്ഷിച്ചുകൊണ്ടാണ് ‘ചോക്കളേറ്റ് പെണ്ണ്’ ആളുകളെ അമ്പരപ്പിക്കുന്നത്. പൂക്കൾക്ക് പകരം ചോക്കളേറ്റുകളും മിഠായികളും കൊണ്ടാണ് വധു മുടിയിൽ അലങ്കാരം തീർത്തത്. മാത്രമല്ല, ആഭരണങ്ങളായും മിഠായികളാണ് ഉപയോഗിച്ചിരിക്കുന്നത്.
വിവാഹം മറ്റുള്ളവരിൽ നിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് എല്ലാവരും ആലോചിക്കുന്ന കാര്യം. ഇതിനായി വിവാഹ വസ്ത്രങ്ങളിലും, ചടങ്ങുകളിലും, ആഭരണങ്ങളിലും എല്ലാം പരീക്ഷണങ്ങൾ ഇപ്പോൾ പുതിവാണ്.