കോടി വിലയുള്ള ബെൻസ് ഉൾപ്പടെ 70 വാഹനം സ്വന്തം; 34 കോടി രൂപയുടെ ആസ്തി! വിപുലമായ ബിസിനസ് സാമ്രാജ്യം, വെടിയേറ്റു മരിച്ച ആരോഗ്യമന്ത്രി അതിസമ്പന്നൻ

Odisha Health Minister| Bignewslive

ഭുവനേശ്വർ: ഒഡീഷയിൽ വെടിയേറ്റ് മരിച്ച ആരോഗ്യമന്ത്രി നബ കിഷോർ ദാസ് വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് ഉടമയെന്ന് റിപ്പോർട്ട്. എംഎൽഎമാരിൽ അതിസമ്പന്നൻ കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്ക് പ്രകാരം 34 കോടി രൂപയാണ് ആസ്തി. കൂടാതെ കോടി വിലയുള്ള ബെൻസ് ഉൾപ്പടെ 70ഓളം വാഹനങ്ങളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

എഎസ്‌ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

നിയമ ബിരുദധാരിയായ നബ കിഷോർ, ഝർസുഗുഡ, സുന്ദർഗഢ്, സമ്പൽപുർ ഖനിമേഖലയെ നിയന്ത്രിക്കുന്ന ട്രാൻസ്പോർട്ട് ബിസിനസിന്റെ ഉടമ കൂടിയാണ്. മകൻ വിശാൽ ബിസിനസിലും മകൾ ദിപാലി രാഷ്ട്രീയത്തിലും പിൻഗാമികളാണ്. വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് കോടികൾ വിലമതിക്കുന്ന സ്വർണകുംഭങ്ങൾ അടക്കം സമർപ്പിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഡബിൾ ബാരൽ ഗണ്ണും റൈഫിളും റിവോൾവറും നബ കിഷോർ ദാസിന്റെ പക്കലുണ്ട്.

ഭുവനേശ്വറിലും കൊൽക്കത്തയിലും ഡൽഹിയിലും ഝർസുഗുഡയിലും നബ കിഷോറിനു വസ്തുവകകളുണ്ട്. ജന്മനാടായ ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽനിന്നു മൂന്നു തവണ എംഎൽഎയായ നബ കിഷോർ, 2019 ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസിൽ നിന്ന് ബിജു ജനതാദളിൽ (ബിജെഡി) അംഗത്വം എടുത്തത്.

മകൾ അക്ഷരയെ കാണാനില്ലെന്ന് പരാതി; പിന്നാലെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ! വിയോഗം വിശ്വസിക്കാനാവാതെ കുടുംബം

ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് നബ കിഷോറിനു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മന്ത്രി മരണത്തിന് കീഴടങ്ങിയത്. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാൽ ദാസാണ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവച്ചത്.

Exit mobile version