രാജ്യത്തിന്റെ അഭിമാനം എന്ന നിലയില്‍ അവതരിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളിലെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യാത്രക്കാര്‍ മാലിന്യം ഉപേക്ഷിച്ച നിലയില്‍ വൃത്തിയില്ലാത്ത ബോഗിയുടെ ഉള്‍വശമാണ് ചിത്രത്തിലുള്ളത്.
ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിനുള്ളില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിന്റെ തറയില്‍ മാലിന്യം ചിതറിക്കിടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി.
also read: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍, 48കാരന് ദാരുണാന്ത്യം
ട്രെയിനിലെ നിലത്ത് പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ തുടങ്ങിയവയാണ് ചിതറിക്കിടക്കുന്നത്. ഒരു ശുചീകരണ തൊഴിലാളി വൃത്തിയാക്കാന്‍ ശ്രമിക്കുന്നതും കാണാം. നിരവധി പേരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്. ജനം അടിസ്ഥാന പൗരബോധം വളര്‍ത്തിയെടുക്കുന്നത് വരെ വികസനം കൊണ്ട് പ്രയോജനമില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു.
“We The People.”
Pic: Vande Bharat Express pic.twitter.com/r1K6Yv0XIa
— Awanish Sharan (@AwanishSharan) January 28, 2023
നിലവില്‍ പത്തില്‍ താഴെ വന്ദേ ഭാരത് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വരുന്ന ബഡ്ജറ്റില്‍ 400ഓളം വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും കരുതുന്നു.