ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച് തന്റെ പങ്കാളിയെ തേടി കടല്‍കടന്ന് ഇന്ത്യയിലെത്തി സ്വീഡിഷ് പെണ്‍ക്കുട്ടി. ഒടുവില്‍ പതിനൊന്ന് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവാവും സ്വീഡിഷ് പെണ്‍കൊടിയും.
ഉത്തര്‍ പ്രദേശ് ഇതാഹിലെ പവന്‍ കുമാറാണ് വരന്‍. 2012 ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റന്‍ ലീബര്‍ട്ടും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൊട്ടിട്ട സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പതിനൊന്ന് വര്‍ഷം നീണ്ടുനിന്ന പ്രണയം ഓടുവില്‍ സാഫല്യമായി.
വിദേശ വനിതയെ മകന്‍ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലായിരുന്നുവെന്ന് പവന്റെ കുടുംബം പറയുന്നു. മക്കളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമിരിക്കുന്നതെന്നും അതുകൊണ്ട് തങ്ങള്‍ സന്തുഷ്ടരാണെന്നും കുടുംബം പറയുന്നു.
ബി.ടെക്ക് ബിരുദധാരിയായ പവന്‍ നിലവില്‍ എഞ്ചിനിയിറായി ജോലി നോക്കുകയാണ്. ഇതാഹില്‍ ഹൈന്ദവ ആചാരപ്രകാരം ക്രിസ്റ്റന്‍ വരണമാല്യം ചാര്‍ത്തിയാണ് ഇരുവരും വിവാഹിതരായത്.