രണ്ട് ദിവസത്തിനിടെ ഓഹരിമൂല്യത്തില്‍ നഷ്ടം 4.17 ലക്ഷം കോടി രൂപ, ഓഹരിയുടെ വില കുറക്കില്ലെന്നും വില്‍പ്പന നീട്ടില്ലെന്നും അദാനി

ന്യൂഡല്‍ഹി; ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് ദിവസത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 4.17 ലക്ഷം കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനുബന്ധ ഓഹരി വില്‍പനയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍.

20,000 കോടി ഈ മാസം 31വരെയുള്ള എഫ്പിഒയിലൂടെ സമാഹരിക്കാനാണ് ഇപ്പോള്‍ അദാനി ഗ്രൂപ് ലക്ഷ്യമിടുന്നത്. ഓഹരി വില്പന കാലാവധി നീട്ടില്ലെന്നും എഫ്പിഒ ഇഷ്യുവിന്റെ വിലയും സമയക്രമവും നിശ്ചയിച്ചപോലെ മുന്നോട്ടുപോകുമെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു.

also read: കാറിന്റെ താക്കോലുമായി മുങ്ങിയ കുരങ്ങനു പിന്നാലെ പോയി, താമരശ്ശേരി ചുരത്തില്‍ നിന്നും അമ്പത് അടി താഴ്ചയിലേക്ക് വീണ് യുവാവ്, അത്ഭുത രക്ഷ

എഫ്പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മര്‍ച്ചന്റ് ബാങ്കുകളാണ് കാലാവധി നീട്ടുന്നതും ഓഹരിവില കുറയ്ക്കുന്നതും പരിഗണിച്ചത്. ഈ നീക്കം ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നുള്ള ആഘാതം കുറയ്ക്കാനായിരുന്നു.

also read: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍, എല്ലാവരും എന്നെ ഹിന്ദുവെന്ന് വിളിക്കണം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഓഹാരി മൂല്യത്തിലെ നഷ്ടം കാരണം ഫോബ്‌സ് പട്ടികയില്‍ ലോകത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആസ്തിമൂല്യം 9660 കോടി ഡോളറായി (ഏകദേശം 7.87 ലക്ഷം കോടി രൂപ) കുറഞ്ഞു.

Exit mobile version