‘എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട’ ട്വീറ്റിനു പിന്നാലെ മക്കളെയും കൊന്ന് ബിജെപി നേതാവും ഭാര്യയും ജീവനൊടുക്കി

ഭോപ്പാൽ: ബിജെപിയുടെ മുൻ കോർപറേഷൻ അംഗവും ഭാര്യവും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആൺമക്കളായ അൻമോൽ (13), സാർഥക് (7) എന്നിവരെയാണ് മരിച്ചനിലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം.

ദമ്പതിളുടെ കുട്ടികൾ ഇരുവർക്കും മസ്‌കുലാർ അട്രോഫിയെന്ന രോഗം ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് മാതാപിതാക്കൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശത്രുക്കളുടെ കുട്ടികളെപ്പോലും ഈ രോഗത്തിൽനിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട” മിശ്ര ട്വിറ്ററിൽ കുറിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. നാലുപേരും ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

Exit mobile version