പട്ന: ബിഹാറിലെ മദ്യമാഫിയ തലവനെ പിടികൂടാന്‍ പോയി കിട്ടാതെ വന്നപ്പോള്‍ വീട്ടില്‍ വളര്‍ത്തുന്ന തത്തയെ പിടികൂടി ചോദ്യം ചെയ്ത് പോലീസ്. ബിഹാറിലെ ഗുരുവയിലാണ് സംഭവം. മദ്യ നിരോധനമുള്ള ബിഹാറിലെ വലിയ മദ്യമാഫിയയുടെ സംഘത്തലവനെ പിടികൂടാനാണ് പോലീസെത്തിയത്. എന്നാല്‍ ഇയാള്‍ കടന്നുകളയുകയായിരുന്നു.
തുടര്‍ന്നാണ് അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ പോലീസ് ചോദ്യം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പോലീസ് സ്റ്റേഷനിലെ എസ്ഐ കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. ഈ സമയത്ത് ഇയാള്‍ കുടുംബത്തെ കൂട്ടി രക്ഷപ്പെട്ടിരുന്നു.
പിന്നെ വീട്ടില്‍ അവശേഷിച്ചത് ഒരു തത്തമാത്രം കൂട്ടില്‍ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താന്‍ പറ്റാതെ തിരിഞ്ഞു പോകാന്‍ ഒരുങ്ങുമ്പോഴാണ് പോലീസുകാര്‍ തത്തയെ ശ്രദ്ധിച്ചത്. സംസാരിക്കുന്ന തത്തയാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് തത്തയോട് അമിത് മല്ലയെക്കുറിച്ച് ചോദിച്ചത്.
ഏയ് തത്തേ, നിന്റെ ഉടമ എവിടെ പോയി? അത് മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിര്‍ത്തി പോയോ?’ തുടങ്ങിയ കാര്യങ്ങള്‍ പോലീസുകാരനായ കനയ്യ കുമാര്‍ ചോദിച്ചത്. തിന് മറുപടിയായി തത്ത ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുമുണ്ട്.
അതേസമയം, തത്തയുടെ സംസാരം തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇതുവഴി ഒളിവില്‍ കഴിയുന്ന സംഘത്തലവനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നാണ് എസ്ഐ കനയ്യ കുമാര്‍ പറയുന്നത്.
#WATCH | #Bihar : Gaya police quiz #parrot to get clue about liquor mafia in Bihar pic.twitter.com/pdIvRhdnkR
— TOI Patna (@TOIPatna) January 26, 2023
Discussion about this post