മുംബൈ: കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരായിരുന്നു. ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ച് ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളുടെ മുന്നിലാണ് ഇരുവരും വിവാഹിതരായത്. താരവിവാഹത്തിന് രാഹുലിന്റെ ടീം ഇന്ത്യയിലെ ഉറ്റ സുഹൃത്തുക്കള്‍ക്ക് വിവാഹത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രാഹുലിന് പ്രിയപ്പെട്ടവര്‍ നല്കിയ സമ്മാനമാണ് ഞെട്ടിക്കുന്നത്.
ന്യൂസിലാന്റുമായുള്ള ക്രിക്കറ്റ് മത്സരമുള്ളതിനാലാണ് ടീം ഇന്ത്യയ്ക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. നടന് സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹച്ചടങ്ങില്‍ ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ രാഹുലിന്റെ ഉറ്റ സുഹൃത്തായ വിരാട് കോഹ്ലി വിവാഹത്തിന് എത്തിയില്ലെങ്കിലും വിലയേറിയ സമ്മാനമാണ് രാഹുലിന് നല്‍കിയത്. 2.17 കോടി രൂപ മൂല്യമുള്ള ബിഎംഡബ്ല്യു കാറാണ് രാഹുലിന് സമ്മാനമായി കോഹ്ലി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയും രാഹുലിന് വിലപ്പെട്ട ഒരു സമ്മാനം നല്‍കിയിട്ടുണ്ട്. കാവസാക്കി നിഞ്ച ബൈക്കാണ് ധോണി സമ്മാനിച്ചത്. ഏകദേശം 80 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വിപണി വില.
Discussion about this post