മുംബൈ: സ്കൂളിലേക്ക് എത്തുന്നത് ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിയും മാത്രം. എന്നിട്ടും ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം പാലിച്ച് പരീക്ഷയും നടത്തുകയാണ് ഈ സ്കൂള്‍. മഹാരാഷ്ട്രയിലെ ഗണേഷ്പൂരിലെ സ്കൂളാണ് സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്നത്. ഗ്രാമത്തിലെ സില പരിഷത്ത് പ്രൈമറി സ്കൂളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരൊറ്റ വിദ്യാര്‍ത്ഥിയും ഒരു അധ്യാപകനും മാത്രമേയുള്ളൂ.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗണേഷ്പൂരിലെ ജനസംഖ്യ കേവലം 150 മാത്രമാണ്. അതാണ് സ്കൂളില്‍ കുട്ടികളെത്താത്തതെന്ന് സ്കൂളിലെ അധ്യാപകനായ കിഷോര്‍ മങ്കര്‍ പറയുന്നു.
ഒരു വിദ്യാര്‍ഥിയെ മാത്രം പഠിപ്പിക്കാനായി താന്‍ രണ്ട് വര്‍ഷമായി എല്ലാ ദിവസവും ബൈക്കില്‍ സഞ്ചരിച്ച് ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്കൂളില്‍ ഒരു അധ്യാപകന് മാത്രമേയുള്ളൂ. രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12 വരെ ഞാന്‍ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് കിഷോര്‍ വ്യക്തമാക്കി.
സ്കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതടക്കമുള്ള എല്ലാ ചട്ടങ്ങലും പാലിക്കുന്നുമുണ്ട്. ഉച്ച ഭക്ഷണം ഉള്‍പ്പെടെ സര്‍ക്കാര്‍ നല്കുന്ന എല്ലാ സൗകര്യങ്ങളും വിദ്യാര്‍ഥിക്ക് ലഭ്യമാക്കുന്നുണ്ടെന്നും അധ്യാപകന് പറയുന്നു.
Discussion about this post