ഷാരൂഖ് ഖാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്ര ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒട്ടുമിക്ക പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്തിട്ടുള്ള ചിത്രം തമിഴിലും അന്നേദിവസം റിലീസിന് എത്തുന്നുണ്ട്. അതേസമയം, ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കം ചെയ്ത സംഭവമാണ് വൈറലാകുന്നത്.
ചിത്രത്തിലെ ആദ്യ ഗാനം ‘ബേഷരം റംഗ്’ റിലീസ് ആയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനരംഗത്തില്‍ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചും ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ചെന്നൈയില്‍ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 20ന് മള്‍ട്ടിപ്ലക്‌സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാല്‍ അധികാരികള്‍ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പോസ്റ്ററുകള്‍ ഒട്ടിച്ച ഓട്ടോറിക്ഷകള്‍ തമിഴ്‌നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.
Discussion about this post