സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി ബിജെപി വലിയ വിജയം കൈവരിച്ചത് ആഘോഷിക്കാൻ പ്രധാനമന്ത്രിയുടെ സ്വർണ്ണ പ്രതിമ പണിത് ഒരു ജ്വല്ലറി. 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന പ്രതിമയാണ് സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറി പണി കഴിപ്പിച്ചത്. 11 ലക്ഷം രൂപയാണ് മൊത്തം ചെലവായത്. 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമയാണ് നിർമിച്ചത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 182 സീറ്റിൽ 156 സീറ്റ് നേടിയാണ് ബിജെപി വിജയ കൊടി പാറിച്ചത്. 20 പേർ 3 മാസം പണിയെടുത്താണ് പ്രതിമ പൂർത്തിയാക്കിയതെന്ന് ജ്വല്ലറി ഉടമയായ രാജസ്ഥാൻ സ്വദേശി ബസന്ത് ബോറ പറയുന്നു. മുൻപ് യുഎസിലെ സ്വാതന്ത്ര്യപ്രതിമയുടെ മാതൃകയും ഇദ്ദേഹം സ്വർണത്തിൽ പണി കഴിപ്പിച്ചിട്ടുണ്ട്. പ്രതിമയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിലും തരംഗം സൃഷ്ടിക്കുകയാണ്.
Discussion about this post