ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. അത്യാഢംബരത്തിൽ നടത്തിയ ചടങ്ങിന്റെ വിശേഷങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന സർപ്രൈസുകൾ ഏവരെയും ഞെട്ടിക്കുന്നതാണ്. കൈമാറാനുള്ള മോതിരം നായ്ക്കുട്ടിയാണ് വേദിയിലേയ്ക്ക് കൊണ്ടുവന്നത്. കഴുത്തിൽ ഘടിപ്പിച്ച കടുംചുവപ്പ് റിബ്ബണിൽ കെട്ടിയ മോതിരവുമായി വളർത്തുനായ ആനന്ദിനും രാധികയ്ക്കും അരികിലേയ്ക്ക് എത്തിയത്.
നായയുടെ കഴുത്തിൽ നിന്ന് മോതിരം ഊരിയെടുത്ത് ആനന്ദ് രാധികയെ അണിയിക്കുകയും ചെയ്തു. കൈയടികോളെടായണ് അതിഥികൾ ഈ നിമിഷം വരവേറ്റത്. ചടങ്ങിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് അംബാനി കുടുംബത്തിന്റെ സർപ്രൈസ് നൃത്തമായിരുന്നു. നിത അംബാനി, മുകേഷ് അംബാനി, മൂത്ത മകൻ ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മെഹ്ത, മകൾ ഇഷാ അംബാനി, ഭർത്താവ് ആനന്ദ് പിറാമൽ എന്നിവരെല്ലാം നൃത്തം ചെയ്തു.
#WATCH | The Ambani family dances at the ring ceremony of Anant Ambani and Radhika Merchant
The engagement ceremony was held at Mukesh Ambani's Mumbai residence 'Antilla' yesterday pic.twitter.com/mmNsI9fzkc
— ANI (@ANI) January 20, 2023
അംബാനി കുടുംബത്തിന്റെ മുംബൈയിലെ ‘അന്റീലിയ’ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആചാരപരമായ ചടങ്ങുകൾക്ക് ശേഷമാണ് മോതിര കൈമാറ്റം നടന്നത്. ഗുജറാത്തി ഹിന്ദു കുടുംബങ്ങൾക്കിടയിൽ തലമുറകളായി പിന്തുടരുന്ന ചടങ്ങുകൾ നടന്നു. കുടുംബ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും നടത്തിയിരുന്നു.
Ring Ceremony ! #AnantRadhikaEngagement #MukeshAmbani #NitaAmbani #AnantAmbani #RadhikaMerchant pic.twitter.com/ujwGnAzYAb
— Pankaj Upadhyay (@pankaju17) January 20, 2023
വധുവിന്റെ വീട്ടുകാർ സമ്മാനങ്ങളും പഴങ്ങളും പലഹാരങ്ങളുമായാണ് വരന്റെ വീട്ടിലെത്തിയത്. ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. സെലിബ്രിറ്റി ഡിസൈനർമാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയുമാണ് ഈ വസ്ത്രം ഒരുക്കിയത്. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ആനന്ദ് എത്തിയത്. ഇരുവരും തന്നെയായിരുന്നു മുഖ്യ ആകർഷണം. രാജസ്ഥാനിൽ നിന്നുള്ള വ്യവസായിയും എൻകോർ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഉടമയുമായ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക.